ഭ്രാന്തൻ നായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 August 2022

ഭ്രാന്തൻ നായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്

സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോണിന് ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്. വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് കടിയേറ്റത്.ഉടൻ തന്നെ ബന്ധുകളും നാട്ടുകാരും ചേർന്ന് ഷാരോണിനെ കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്.നാടിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. ഇവയിൽ ഭ്രാന്തൻ നായകളും ഏറെയാണ്. വിദ്യാർത്ഥികൾക്ക് സമാധാനമായ സ്കൂളിൽ എത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ് വിവിധയിടങ്ങളിൽ നായകൾ കൂട്ടമായി വന്ന് യാത്രക്കാരെ അക്രമിക്കുന്ന സ്ഥിതിയും  ഉണ്ട്. അധികൃതർ ഈ വിഷയത്തിൽ ജാഗ്രത കാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog