കി​ണ​റ്റി​ൽ കാ​ൽ വ​ഴു​തി വീ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 August 2022

കി​ണ​റ്റി​ൽ കാ​ൽ വ​ഴു​തി വീ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

വീ​ട്ടുമു​റ്റ​ത്തെ കി​ണ​റ്റി​ൽ കാ​ൽ വ​ഴു​തി വീ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ന​ഗ​രൂ​ർ, രാ​ലൂ​ർ കാ​വ്, വി​ള​യി​ൽ വീ​ട്ടി​ൽ സ​തീ​ശ​ൻ, ചി​ഞ്ചു ദ​മ്പ​തി​മാ​രു​ടെ മൂ​ത്ത മ​ക​ൻ ആ​ന​ന്ദ് (10) ആ​ണ് മ​രി​ച്ച​ത്.ഇന്നലെ വൈ​കു​ന്നേ​രം 5.30 മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടു​മു​റ്റ​ത്തെ പൊ​ക്കം കു​റ​ഞ്ഞ ആ​ൾ മ​റ​യു​ള്ള കി​ണ​റ്റി​ൽ ചെ​രു​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്, ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും, ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.മൃ​ത​ദേ​ഹം ചെ​ളി​യി​ൽ ത​ല​കീ​ഴാ​യി പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാണ് നി​ഗമനം, സം​ഭ​വ​ത്തി​ൽ, മ​റ്റ് ദു​രൂ​ഹ​ത​ക​ൾ ഇ​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.മൃ​ത​ദേ​ഹം കേ​ശ​വ പു​രം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ആ​ദി​ത്യ​ൻ, അ​ഭി​ഷേ​ക് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog