കാസർഗോഡ് 5 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 28 August 2022

കാസർഗോഡ് 5 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി

കാസർഗോഡ് കാഞ്ഞങ്ങാട് ആംബർഗ്രീസ് പിടികൂടി. വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബർഗ്രീസാണ് പിടികൂടിയത്. രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ധിക്ക്, നിഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ആംബർഗ്രീസ് പിടികൂടിയത്. ആംബർഗ്രീസ് കർണാടകയിൽ നിന്ന് എത്തിച്ചതാണെന്നാണ് വിവരം. സംഘത്തിലെ രണ്ട് പേർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog