കടവത്തൂർ ടൗണിലെ ദുരിതക്കുഴികൾ ആര് നികത്തും? - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 21 July 2022

കടവത്തൂർ ടൗണിലെ ദുരിതക്കുഴികൾ ആര് നികത്തും?




പാനൂർ: കടവത്തൂർ ടൗണിൽ ചുരുങ്ങിയത് നൂറിലേറെ കുഴികളുണ്ടെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൗണാണ് കടവത്തൂർ.നിരവധി കച്ചവട സ്ഥാപനങ്ങളുള്ള തിരക്കേറിയ ടൗണിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നൂറിലേറെ ദുരിതക്കുഴികൾ. മഴയത്ത് വെള്ളം നിറയുന്നതോടെ ദുരിതം ഇരട്ടിക്കുകയാണ്.
എലിത്തോട് മുതൽ ഐഡിയൽ ലൈബ്രറി വരെ അര കിലോമീറ്ററാണ് ടൗൺ. ഈ ഭാഗം മുഴുവൻ ചെറുതും വലുതുമായ കുഴികളാണ്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ റോഡ് അറ്റകുറ്റപണി നടത്തിയിട്ട്. ഓവുചാലുകളും അടഞ്ഞ് കിടക്കുകയാണ്.

കീഴ്മാടം -കല്ലിക്കണ്ടി റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പദ്ധതി എലിത്തോട് മുതൽ കല്ലിക്കണ്ടി വരെ തടസ്സപ്പെട്ടതാണ് നിലവിലെ അവസ്ഥക്ക് കാരണം.എന്നാൽ ദിവസേന വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകളും നിരവധി വാഹനങ്ങളുമെത്തുന്ന ടൗണിൽ അത്യാവശ്യം കുഴികൾ അടച്ച് അറ്റകുറ്റ പ്രവൃത്തി പോലും ചെയ്യാതെ നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ് അധികൃതർ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog