ഒരു വർഷം കൊണ്ട് തളിപ്പറമ്പിനെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കും; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 July 2022

ഒരു വർഷം കൊണ്ട് തളിപ്പറമ്പിനെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കും; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


തളിപ്പറമ്പിനെ ഒരു വർഷം കൊണ്ട് സമ്പൂർണ  ശുചിത്വ മണ്ഡലമാക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം.ശുചിത്വ മണ്ഡലമാക്കാനുള്ള പ്രവർത്തനങ്ങൾ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത്  നേരത്തെ തുടങ്ങിയിരുന്നു. ഇത് ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയാണ് പ്രഖ്യാപനം നടത്തുക. മണ്ഡലത്തിൽ 43,485 തൊഴിൽ രഹിതരുള്ളതായി സർവ്വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 27,750 സ്ത്രീകളും 15,735 പുരുഷൻമാരുമാണ്.  ഇവർക്ക് തൊഴിൽ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ആഗസ്റ്റ് ആദ്യവാരം മുതൽ തൊഴിൽ സഭകൾ ചേരും. ഒരു സഭയിൽ 200 മുതൽ 250 വരെ ആളുകളെ  ഉൾപ്പെടുത്തും. വിവിധ മേഖലകളിലെ വിദഗ്ധർ സംശയ നിവാരണം നടത്തുന്നതിനൊപ്പം ഇവർക്ക് ആവശ്യമായ നിർദേശങ്ങളും നൽകും.


അടുത്ത ഘട്ടത്തിൽ വിദേശത്തുള്ള മണ്ഡലത്തിലെ ആളുകളെ ഉൾപ്പെടുത്തി  തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഓൺലൈൻ യോഗം ചേരും. മണ്ഡലത്തിലെ തൊഴിൽ മേഖലയുടെ വളർച്ചക്ക്  സഹായം തേടാനാണ് പ്രവാസികളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.18 മുതൽ 40 വയസ് വരെയുള്ള 3070 യുവതികളെ  ഉൾപ്പെടുത്തി 170 ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. നൂതന തൊഴിൽ സാധ്യതകൾ, സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യം.ധർമ്മശാലയിലെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന യോഗത്തിൽ തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ, മയ്യിൽ, കുറ്റിയാട്ടൂർ, ചപ്പാരപ്പടവ്, പരിയാരം, കുറുമാത്തൂർ, കൊളച്ചേരി, മലപ്പട്ടം പഞ്ചായത്തുകൾ എന്നിവയുടെ അധ്യക്ഷരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog