കണ്ണൂർ : മിസ്റ്റർ ഏഷ്യ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ജൂനിർ വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ മനുകൃഷ്ണൻ നമ്പുതിരിയെ ജില്ല പോലീസ് മേധാവി ശ്രീ ഇളങ്കോ ആർ IPS സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വച്ച് അനുമോദിച്ചു. മിസ്റ്റർ ഏഷ്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തിന്റെ ആദ്യ മെഡൽ ജേതാവ് ആണ് ശ്രീ മനുകൃഷ്ണൻ. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. അച്ഛൻ കൃഷ്ണൻ നമ്പുതിരി അമ്മ സുനിത കൃഷ്ണൻ.ചങ്ങനാശ്ശേരി NSS കോളേജിൽ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ്. കണ്ണൂരിൽ താമസിച്ച് പുതിയതെരുവിലെ ന്യൂ ഫിറ്റ്നസ് ഫസ്റ്റ് ജിംനേഷ്യത്തിലെ മുഹമ്മദ് തജ്‌ബീറിന്റെ ശിക്ഷണത്തിൽ ആണ് മനുകൃഷ്ണൻ മത്സരത്തിൽ പങ്കെടുത്തത്.
അനുമോദിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു