ത്യാഗസ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത്യാഗസ്മരണയിൽ മുസ്ലിംകൾ ബലിപെരുന്നാൾ ആഘോഷിച്ചുപ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗസ്മരണ പുതുക്കി മുസ്ലിംകൾഇന്ന് ആഹ്ലാദപൂർവ്വം ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ


സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ത്യാഗത്തിലൂടെയുള്ള വിജയത്തിൻ്റെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നത്. പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യങ്ങളിൽ വിശ്വാസത്തിൻ്റെ കരുത്തിലൂടെ മുന്നേറണമെന്ന സന്ദേശമാണ് ഖലിലുല്ലാഹി ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രം ഓർമപ്പെടുത്തുന്നത്. സൃഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗമെന്ന് പെരുന്നാൾ ഓർമിപ്പിക്കുന്നുസൃഷ്ടാവിനു മുന്നിൽ സമ്പൂർണസമർപ്പണത്തിനുള്ള വേളയാകണം പെരുന്നാൾ എന്നും ഇബ്രാഹീമി കുടുംബത്തിൻ്റെ ത്യാഗപൂർണമായ ജീവിതത്തിൻ്റെ യും ആത്മസമർപ്പണത്തിൻ്റെയും ഓർമകളാണ് ഹജ്ജും ബലിപെരുന്നാളുമെന്നും ഇമാമുമാർ ഓർമപ്പെടുത്തി. ഇവയിലൂടെ കൈവരുന്ന ജീവിത വിശുദ്ധി തുടർന്നു കൊണ്ടുപോവാൻ സാധിക്കണമെന്നും കഷ്ടതയനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യം കൂടിയാവണം പെരുന്നാ ളെന്നും അവർ വിശ്വാസികളെ ഓർമപ്പെടുത്തി.

കനത്ത മഴയായതിനാൽ എവിടെയും ഈദ് ഗാഹുകൾ നടന്നില്ല. പള്ളികളിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് അതിരാവിലെ തന്നെ വിശ്വാസികൾ പുത്തനുടുപ്പുകളണിഞ്ഞും സുഗന്ധം പൂശിയം എത്തിയിരുന്നു.ഇരിക്കൂർ ഇസ്ലാഹി സെൻ്റർ മസ്ജിദിൽ അബ്ദുൽ ജബ്ബാർ മൗലവി, മസ്ജിദുൽ മുജാഹിദീനിൽ ഇർഫാൻപേ രാമ്പ്ര, എ.എം.ഐ കോംപ്ലക്സ് മസ്ജിദിൽ സി.കെ.മുനവ്വർ, പാലം സൈറ്റ് ജുമാ മസ്ജിദിൽ മുബാറക് ബാഖവി അൽ കാസിമി, ' നിലാമുറ്റം മഖാം മസ്ജിദിൽ ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ പെരുവളത്ത് പറമ്പ് റഹ്മാനിയ ഓർഫനേജ് പള്ളിയിൽ അബ്ദുൽ അസീസ് ഫൈസി, ചൂളിയാട് മസ്ജിദിൽ സവാദ്' ദാരിമി അൽ ഐത്ത മി, ആയി പ്പുഴ ജുമാ മസ്ജിദിൽ ഒഴുകൂർ മുഹമ്മദ് ബാഖവി, ബ്ലാത്തൂർ ജുമാ മസ്ജിദിൽ മൊയ്തീൻ കുട്ടി ദാരിമി, പടിയൂർ ബദരിയ്യ ജുമാ മസ്ജിദിൽഷമീർ അസ്ഹരിയും പെരുന്നാൾ നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha