പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 30 June 2022

പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി

മട്ടന്നൂർ : പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ മട്ടന്നൂർ ഏരിയ സമ്മേളനം " നട്ടൊരുമ 2022 " മട്ടന്നൂരിൽ തുടക്കമായി...
മട്ടന്നൂരിൽ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയിൽ പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ പ്രസിഡന്റ് സുജീർ പി. പി പതാക ഉയർത്തി..
മൂന്ന്‌ ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന ഏരിയ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്..

സമ്മേളനത്തിന്റെ ഭാഗമായി മട്ടന്നൂർ പ്രദേശത്തെ വിവിധ വേദികളിലായി ഫാമിലി മീറ്റ് , ഉന്നത വിജയം നേടിയവരെ ആദരിക്കൽ , വിവിധ കലാ - കായിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറും..

ജൂലൈ രണ്ടിന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന പൊതു-സമ്മേളനം പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സിപി നൗഫൽ ഉദ്‌ഘാടനം നിർവഹിക്കും..
ഇമാംസ്‌ കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തും ..!!

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog