മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 June 2022

മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു

മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പിന്റെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നഗരകാര്യ വകുപ്പ് കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി സാനുവാണ് നറുക്കെടുത്തത്. ആകെ 35 വാര്‍ഡുകളില്‍ ഒരു പട്ടികജാതി വാര്‍ഡും 18 സ്ത്രീ സംവരണ വാര്‍ഡുകളുമാണ് തെരഞ്ഞെടുത്തത്. 2016 ല്‍ 16 ജനറല്‍ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. ബാക്കി രണ്ട് വാര്‍ഡുകളും ഒരു പട്ടികജാതി സംവരണ വാര്‍ഡുമാണ് ഇത്തവണ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
സ്ത്രീ സംവരണ വാര്‍ഡുകള്‍ - പൊറോറ (വാര്‍ഡ് 2), കീലച്ചരി( 4 ), ആണിക്കരി( 5 ), മുണ്ടയോട് (8,) പെരുവയല്‍ക്കരി (9), കോളാരി (12,) ഇടവേലിക്കല്‍ (15,) പെരിഞ്ചരി (21), ദേവര്‍കാട് (22), കാര( 23) , ഇല്ലംഭാഗം (25), മലക്ക്താഴെ (26), എയര്‍പോര്‍ട്ട് (27), മട്ടന്നൂര്‍ (28), മേറ്റടി (34), നാലാംങ്കോരി (35), നറുക്കെടുപ്പിലൂടെ കണ്ടെത്തിയ സ്ത്രീ സംവരണ വാര്‍ഡുകള്‍ അയ്യല്ലൂര്‍(14), കരേറ്റ (18) . പട്ടികജാതി സംവംരണ വാര്‍ഡ് പാലോട്ട്പള്ളി (30).
 സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. തുടര്‍ന്ന് പട്ടികജാതി സംവരണ വാര്‍ഡും നറുക്കെടുത്തു. 2012, 2017 വര്‍ഷങ്ങളില്‍ സംവരണ വാര്‍ഡായിരുന്നവയെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നഗരകാര്യ വകുപ്പ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ രാഗേഷ്, ഇലക്ഷന്‍ ക്ലര്‍ക്ക് കെ ബാബു, ജൂനിയര്‍ സൂപ്രണ്ട് പി ജിജി, മട്ടന്നൂര്‍ നഗരസഭ സെക്രട്ടറി എസ് വിനോദ് കുമാര്‍, മട്ടന്നൂര്‍ നഗരസഭ ഇലക്ഷന്‍ ക്ലര്‍ക്ക് സി കെ അനീഷ് എന്നിവര്‍ പങ്കെടുത്തു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog