ചെറുവത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക് കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 4 May 2022

ചെറുവത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക് കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്

ചെറുവത്തൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്  കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്


●കാസർഗോഡ് മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. കാസർഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ബസിൻ്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog