ഇരിക്കൂർ സഫൽ എലൈറ്റ് വിദ്യാർത്ഥികൾ ടേണിങ് പോയിൻറ് 2022 സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ സഫൽ എലൈറ്റ് വിദ്യാർത്ഥികൾ ടേണിങ് പോയിൻറ് 2022 സന്ദർശിച്ചു 
ഇരിക്കൂർ : ടേണിങ് പോയിൻ്റ് 2022 എന്ന പേരിൽ രണ്ട് ദിനങ്ങളിലായി കണ്ണൂർ ഗവ:എൻജിനീയറിങ് കോളേജിൽ നടന്നു വരുന്ന കരിയർ ഗൈഡൻ എക്സിബിഷൻ പരിപാടിയിലും സെമിനാറിലും ഇരിക്കൂറിലെ എസ്.എസ്.എൽ.സി സഫൽ എലൈറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

 വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചികൾ മനസ്സിലാക്കുന്നതിന് കെ. ഡാറ്റ് ടെസ്റ്റിൽ പങ്കെടുക്കുകയുണ്ടായി . കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിചയപ്പെടാനും സംശയങ്ങൾ ദൂരീകരിക്കാനും കരിയർ എക്സ്പോ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.

ജി.എസ് പ്രദീപ്, വേൾഡ് ബാങ്ക് കൺസൾട്ടൻ്റ് ഡോ: ടി.പി സേതു മാധവൻ തുടങ്ങിയ പ്രഗത്ഭരുടെ ക്ലാസ്സുകൾ കുട്ടികൾ ശരിക്കും ആസ്വദിച്ചു.
തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്ഘാടനം ചെയ്ത ടേണിങ് പോയിൻ്റ് 22 എക്സിബിഷൻ പ്രോഗ്രാം കുട്ടികൾക്ക് തങ്ങളുടെ കരിയർ ഗോൾ നിർണ്ണയിക്കുന്നതിന് ഏറെ പ്രയോജനപ്രദമായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha