ഹരിതഗ്രാമം പദ്ധതി; ബയോ ബിന്നുകൾ വിതരണം ചെയ്തു
പയ്യാവൂർ: തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ചെങ്ങളായി ഗ്രാമപഞ്ചായത്തുമായി ചേർന്ന് ആവിഷ്ക്കരിച്ച ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡായ നിടുവാലൂരിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു.
100 ഗുണഭോക്താക്കൾക്ക് ബയോബിന്നുകൾ വിതരണം ചെയ്യുവാനാണ് പ്രൊജക്ടിൽ തുക വകയിരുത്തിയത്. നിടുവാലൂരിൽ വെച്ചു നടന്ന ബയോബിൻ
വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ കെ.കെ.ബിന്ദു പദ്ധതി വിശദീകരിച്ചു. വാർഡ് തല ശുചിത്വ കമ്മിറ്റി കൺവീനർ കെ.സി. കൃഷ്ണൻ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു