കണ്ണൂർ-തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് സർവീസ് വരുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 29 April 2022

കണ്ണൂർ-തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് സർവീസ് വരുന്നു

കണ്ണൂർ-തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് സർവീസ് വരുന്നു

ദീർഘദൂര യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ ആവിഷ്കരിച്ച നൂതന പദ്ധതിയാണ് കെ എസ്ആർടിസി-സ്വിഫ്റ്റ് സർവ്വീസുകൾ. പതിറ്റാണ്ടുകൾ പഴക്കമുള്ള കണ്ണൂർ – തിരുവനന്തപുരം ഡീലക്സ് സർവീസ്
കൂടുതൽ മെച്ചപ്പെട്ട സ്വകാര്യത്തോടു കൂടി യാത്രക്കാർക്കായി സ്വിഫ്റ്റ് സർവ്വീസിലൂടെ ആരംഭിച്ചിരിക്കുകയാണ്.

കണ്ണൂരിൽ നിന്ന് 17: 32 ന് തിരിച്ച് തിരുവനന്തപുരത്ത് 03: 52 ന് എത്തിച്ചേരുകയും
തിരുവനന്തപുരത്തു നിന്ന് 18: 32 ന് പുറപ്പെട്ട് കണ്ണൂരിൽ 04: 56 ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രീമീകരിച്ചിരിക്കുന്നത്.

സമയക്രമം:
കണ്ണൂർ – തിരുവനന്തപുരം
കണ്ണൂർ – 17: 32
കോഴിക്കോട്- 19: 47
തൃശൂർ- 22: 27
അങ്കമാലി-23: 07
എറണാകുളം-00: 03
ആലപ്പുഴ-00: 57
കായം കുളം- 01: 57
കൊല്ലം- 02: 37
തിരുവനന്തപുരം- 03: 52

തിരുവനന്തപുരം – കണ്ണൂർ
തിരുവനന്തപുരം -18: 32
കൊല്ലം-19: 06
കായംകുളം- 20: 56
ആലപ്പുഴ- 21: 46
എറണാകുളം- 23: 00
അങ്കമാലി- 23: 36
തൃശൂർ- 00: 36
കോഴിക്കോട്- 03: 11
കണ്ണൂർ- 04: 56

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www. online. keralartc. com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: ഫോൺ: 0471-2465000. കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog