ശക്തമായ മഴ‍യും കാറ്റും; മലയോരത്ത് വ്യാപക നാശനഷ്ടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 10 April 2022

ശക്തമായ മഴ‍യും കാറ്റും; മലയോരത്ത് വ്യാപക നാശനഷ്ടം

ശക്തമായ മഴ‍യും കാറ്റും; മലയോരത്ത് വ്യാപക നാശനഷ്ടം
      വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ 
ഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും മലയോരത്തെ ആറളം, പായം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. ആറളം പഞ്ചായത്തിലെ തോട്ടംകവല, ഏച്ചിലം, തോട്ട്കടവ്, ഞണ്ടുംകണ്ണി മേഖലകളിലും പായം പഞ്ചായത്തിലെ കാടമുണ്ട, പായം മേഖലകളിലാണ് കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. വൈകീട്ട് നാലോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പായത്തെ വിളങ്ങോട്ടു വയൽ പ്രഭാകരന്‍റെ വീടിനുമുകളിൽ മരം പൊട്ടിവീണു. മകൾ അനുശ്രീക്ക് കാലിന് പരിക്കേറ്റു. തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം കവലയിൽ അശോകന്‍റെ വീടിനുമുകളിൽ മരം പൊട്ടിവീണു. നിരവധിപേരുടെ റബർ മരങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. വിവിധയിടങ്ങളിലായി ആയിരത്തിലധികം റബർ മരങ്ങളാണ് നശിച്ചത്. ഏച്ചിലം, ഞണ്ടുംകണ്ണി മേഖലകളിലാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്. നിരവധി കർഷകരുടെ വാഴകളും തെങ്ങുകളും നശിച്ചിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. എടൂർ- ആറളം റൂട്ടിലും, പായം – കോറമുക്ക് റോഡിലും, പായം ആറളം റോഡിലും, ചിങ്ങാകുണ്ടം -തോട്ടം കവല റോഡിലും ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിലായി അമ്പതോളം വൈദ്യുതി തൂണുകളാണ് പൊട്ടിയത്. ഇതോടെ വൈദ്യുതി, കേബിൾ ബന്ധവും നിലച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog