ന്യൂന പക്ഷ വകുപ്പിലെ വർഗീയ വത്കരണം അവസാനിപ്പിക്കുക: എസ് വൈ എസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





എടമുട്ടം: സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം മുസ്ലിംകൾക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷന്റെ പ്രധാന തസ്തികകളിൽ നിന്നും മുസ്ലിംകളെ നീക്കം ചെയ്തത് ആശങ്കാ ജനകമാണെന്ന് എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ പി.എച്ച് സിറാജ്ജുദ്ധീൻ സഖാഫി പറഞ്ഞു. എസ് വൈ എസ് തൃപ്രയാര്‍ സോണിന്‍റെ ആഭിമുഖ്യത്തില്‍ എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തില്‍ നടന്ന ഉണര്‍ത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂന പക്ഷങ്ങൾക്ക് അവകാശപ്പെട്ടതെല്ലാം അതാത് സമുദായത്തിന് നൽകുന്നതിൽ സർക്കാർ ജാഗ്രത പാലിക്കണം. ക്രൈസ്തവ സഭകളുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നതിൽ മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്. ന്യൂന പക്ഷ സമുദായങ്ങൾക്കിടയിലെ പരസ്പര വിശ്വാസം കാത്തു സൂക്ഷിക്കുന്നതിൽ സർക്കാർ മുൻ പന്തിയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏലംകുളം അബ്ദുറഷീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സോണ്‍ ഫിനാൻസ് സെക്രട്ടറി നൗഫല്‍ തങ്ങള്‍ ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബശീര്‍ അശ്റഫി ചേര്‍പ്പ്,ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍,അഡ്വ. ബദ്റുദ്ധീൻ അഹമ്മദ്,പി.എസ്.എം റഫീഖ്,സി.എ അബ്ദുസലാം അഹ്സനി,പി.വൈ അമീര്‍ എന്നിവര്‍ സംസാരിച്ചു. ശക്കീര്‍ ചുലൂര്‍,ഇ.കെ ഹനീഫ ഹാജി,അന്‍സാര്‍ കരയാമുട്ടo,ദിനാര്‍ കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു. സോണ്‍ ജന:സെക്രട്ടറി കെ.കെ ശമീര്‍ സഖാഫി സ്വാഗതവും സ്വാഗതസംഘം ജന:കണ്‍വീനര്‍ ശഫീല്‍ മുരിയാംതോട് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha