എം ഡി എം എ യുമായി 2 പേർ പയ്യന്നൂരിൽ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 March 2022

എം ഡി എം എ യുമായി 2 പേർ പയ്യന്നൂരിൽ അറസ്റ്റിൽ


മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ടുപേരെ പയ്യന്നൂർ അഡീ. എസ്.ഐ മാരായ കെ.വി.മുരളി, സിസി അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എട്ടിക്കുളം കക്കംപാറയിലെ എ.ജി.നദീർ, മാടായി മുട്ടത്തെ എം.അർഷാദ് എന്നിവരാണ് പിടിയിലായത്. 52 മില്ലിഗ്രാം എം.ഡി.എം. എ യുമായി നദീറിനെ പാലക്കോട് ഹാർബറിൽ വച്ചും അർഷാദിനെ പാലക്കോട് ജംഗ്ഷനിൽ വച്ചുമാണ് പിടി കൂടിയത്. അഡീ. എസ്.ഐ: ദിലീപ്, എ.എസ്.ഐമാരായ അബ്ദുൾറൗഫ്, എം.പി.നികേഷ്, സി.പി.ഒമാരായ ബിനേഷ്, ദേവൻ ബാബു എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog