2860 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ: ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ,ഇരിട്ടി എക്സൈസ് റെയിഞ്ച്,കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് എന്നീ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാത്രിയിൽ നടത്തിയ വാഹന പരിശോധനയിൽ 2860 പായ്ക്കറ്റ് (38 കിലോ) പുകയില ഉത്പന്നങ്ങളുമായി ഇരിവേരി സ്വദേശി സി.കെ.ഹാരിസ് എന്നയാളെ പിടികൂടി.കർണാടകയിൽ നിന്നും യാത്രാ ബസിൽ പാർസലായി കടത്തിയ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പരിശോധനയിൽ ഇരിട്ടി ഇൻസ്പെക്ടർ സി. രജിത്ത്,കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ കെ ഷാജി,പ്രിവന്റീവ് ഓഫീസർമാരായ കെ.ഉത്തമൻ, പി.സി. വാസുദേവൻ, കെ.ജി.മുരളി ദാസ്,പി.വി. വത്സൻ (ഗ്രേഡ്),സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, എ.കെ.റിജു, സി. ഹണി.പി.ആദർശ് , കെ.സിനോജ് എന്നിവരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha