പാനൂർ ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 29 March 2022

പാനൂർ ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.

അവധിയില്ലാതെ ബോംബ് നിർമ്മാണം തകൃതി ; പാനൂരിൽ 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തിപാനൂരിൽ ഇടവേളയില്ലാതെ ബോംബ് നിർമ്മാണം തകൃതി. ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പ്രദേശത്തെ കലുങ്കിനിടയിൽ പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. നാട്ടുകാർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയികുകയായിരുന്നു. തുടർന്ന് പാനൂർ എസ്.എച്ച്.ഒ എം പി ആസാദും സംഘവും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിൽ എടുത്തു. ഇവ അടുത്ത കാലത്ത് നിർമ്മിച്ചവയാണെന്ന് പൊലീസ് ഓപ്പൺ മലയാളത്തോട് പറഞ്ഞു. ബോംബുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. ബോംബ് സ്ക്വാഡിൻ്റെ സഹായത്തോടെ നടന്ന പരിശോധനയിൽ കൂടുതലായൊന്നും കണ്ടെത്താനായില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog