തിരുവല്ലയിൽ സിപിഐഎം നേതാവിനെ കുത്തിക്കൊന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 2 December 2021

തിരുവല്ലയിൽ സിപിഐഎം നേതാവിനെ കുത്തിക്കൊന്നു


 പത്തനംതിട്ട തിരുവല്ലയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വച്ചാണ് ആക്രമണമുണ്ടായത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുൻ പഞ്ചായത്ത് അംഗമായിരുന്നു സന്ദീപ് കുമാർ. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കൾ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ സിപിഐഎമ്മിന്റെ ഭാഗത്തുനിന്നോ ഏരിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ വിശദീകരണം ഉണ്ടായിട്ടില്ല.

അജ്ഞാത സംഘമാണ് ആക്രമിച്ചതെന്നാണ് പ്രദേശത്തെ സിപിഐ എം പ്രവർത്തകർ നൽകുന്ന വിവരം. ആരാണ് സംഭവത്തിന് പിന്നെലെന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog