കണ്ണൂർ എസ്‌.എൻ കോളേജിൽ കെ.എസ്‌.യു പ്രവർത്തകർക്ക് നേരെ എസ്‌.എഫ്.ഐ അക്രമം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 3 December 2021

കണ്ണൂർ എസ്‌.എൻ കോളേജിൽ കെ.എസ്‌.യു പ്രവർത്തകർക്ക് നേരെ എസ്‌.എഫ്.ഐ അക്രമം.കണ്ണൂർ : കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കാനായി കെ.എസ്‌.യു നടത്തിയ ഡി.ജെ പാർട്ടിയ്ക്കിടെ ഒന്നാം വർഷ വിദ്യാർത്ഥികളുൾപ്പെടെയുള്ള കെ.എസ്‌.യു പ്രവർത്തകർക്ക് നേരെ എസ്‌.എഫ്.ഐ - ഡി.വൈ.എഫ്.ഐ അക്രമം. അക്രമത്തിൽ കാലിന് പരിക്കേറ്റ റിസ്വാൻ സി.എച്ച് നെ കണ്ണൂർ ഗവ: മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ ക്യാമ്പസ്സിൽ പഠിക്കുന്ന 7 പേർക്കും, ക്യാമ്പസ്സിന് പുറത്ത് നിന്നെത്തി അക്രമം നടത്തിയ 5 പേർക്കെതിരെയും കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. ക്യാമ്പസ്സുകളിൽ ബോധപൂർവ്വം അക്രമം സൃഷ്ടിച്ച് സമാധാനന്തരീക്ഷം തകർക്കുന്ന എസ്.എഫ്.ഐ പോലുള്ള ഫാസിസ്റ്റ് സംഘടനകൾക്ക് ജനാധിപത്യപരമായ തിരിച്ചടികൾ നൽകാൻ കെ.എസ്.യു നിർബന്ധിതരാവുമെന്ന് കെ.എസ്.യു കണ്ണൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog