ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വെളളയിൽ എൻഎഫ്എസ്എ ഗോഡൗണും സെന്റര്‍ വേർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

വെള്ളയിൽ ഗോഡൗണിലെ തൊഴിൽ തർക്കം പരിഹരിക്കുന്നതിനും ഗോഡൗണിനോട് ചേർന്നുള്ള സപ്ലൈകോ ഉടമസ്ഥതയിലുള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാനുമാണ് മന്ത്രി ഗോഡൗണുകളിൽ സന്ദർശനം നടത്തിയത്.

നിലവിൽ ഗോഡൗണിൽ അരിയും മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ളതായി ബോധ്യപ്പെട്ടതായും ഇതിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ഗോഡൗണിലെത്തുന്ന ഭക്ഷ്യവസ്തുക്കൾ മുൻഗണനാക്രമത്തിൽ ഉടൻ വിതരണം ചെയ്യാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha