നിർമാണത്തൊഴിലാളികൾ മാർച്ച് നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 3 December 2021

നിർമാണത്തൊഴിലാളികൾ മാർച്ച് നടത്തി


മട്ടന്നൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. നിർമാണത്തൊഴിലാളികളുടെ പെൻഷൻ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് മാർച്ച്.

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. ശശി ഉദ്ഘാടനം ചെയ്തു. ഇ.എസ്. സത്യൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. മട്ടന്നൂർ ഏരിയാ സെക്രട്ടറി കെ.കെ. കുഞ്ഞിക്കണ്ണൻ, വൈ.വൈ. മത്തായി, സി. സജീവൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog