കെ.റെയിൽ പദ്ധതിക്കെതിരെ ബഹുജന കൺവെൻഷനുമായി യു.ഡി.എഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ:കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി കടന്നു പോകുന്ന പയ്യന്നൂർ കാനം ദേശത്ത് ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത കൺവെൻഷനിൽ അശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുന്ന പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രദേശത്തെ ഒമ്പത് ഏക്കർ സ്ഥലത്തു കൂടിയാണ്പദ്ധതി കടന്നു പോകുന്നത്. ഇത് നടപ്പായാൽ പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് കുടിയൊഴിയേണ്ടി വരുന്നത്. പദ്ധതി ഉപേക്ഷിക്കുന്നതു വരെ നിരന്തരം പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ ജനകീയ കൺവെൻഷൻ തീരുമാനിച്ചു.
കെ. റെയിൽ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നത് അതിന്റെ പാരിസ്ഥിതിക, സാമ്പത്തിക,സാമൂഹിക പ്രത്യാഘാതങ്ങൾ കാരണമാണെന്ന് കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.നാരായണൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ പ്രകൃതിയുടെ പ്രത്യേകതകൾ മനസ്സിലാക്കാതെ നടക്കുന്ന അശാസ്ത്രീയമായുള്ള വികസന പ്രവർത്തനങ്ങളുടെ ദൂഷ്യവശങ്ങൾ ഇന്ന് നമ്മുടെ നാട് അനുഭവിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ പിലാക്കാൽ അശോകൻ അധ്യക്ഷത വഹിച്ചു.ഡി.സി സി ഭാരവാഹികളായ എം.കെ.രാജൻ, എ.പി.നാരായണൻ, പി.ലളിത ടീച്ചർ, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടരി കെ.ടി.സഹദുള്ള, അഡ്വ.ഡി.കെ.ഗോപിനാഥ് കെ.വി.ഭാസ്കരൻ ,വി.കെ.പി .ഇസ്മായിൽ, കെ.പി.മോഹനൻ,ലത്തീഫ് കോച്ചൻ, പ്രശാന്ത് കോറോം, എ.രൂപേഷ്, അത്തായി പത്മിനി, ഇ.പി.ശ്യാമള, എം.വി.വത്സല, എം.കെ.ഷമീമ , നസീമ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.കൺവെൻഷന് ശേഷം സ്ഥലത്ത് മനുഷ്യചങ്ങല തീർത്തു.ജനകീയ സമരസമിതി ചെയർമാനായി പിലാക്കാൽ അശോകനെയും കൺവീനറായി ആർ.രതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha