കോറളായി ദ്വീപിന് ജൈവ കവചം: കണ്ടൽ നഴ്സറി സ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 3 December 2021

കോറളായി ദ്വീപിന് ജൈവ കവചം: കണ്ടൽ നഴ്സറി സ്ഥാപിച്ചു


മയ്യിൽ: കോറളായി ദ്വീപിന് ഹരിത കവചം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടൽ നഴ്സറി ഉദ്ഘാടനം ചെയ്തു. മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കണ്ടൽ നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് നിർവ്വഹിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട കോറളായി ദ്വീപിൽ 153 ലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
കരയിടിച്ചിൽ മൂലം പത്ത് വർഷം കൊണ്ട് ദ്വീപിന്റെ വിസ്തൃതി അഞ്ചിലൊന്ന് കുറഞ്ഞിട്ടുണ്ട്. ശക്തമായ കരയിടിച്ചിൽ ദ്വീപിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലാണ് മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ പ്രസിഡണ്ട് ദിൽന കെ തിലകും പ്രവർത്തക സമിതി അംഗങ്ങളായ ശ്രീത്തു ബാബുവും ആതിര രമേശും ഇക്കാര്യം അഥീനയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തുന്നത്.
കമ്മറ്റി തീരുമാനപ്രകാരം കരയിടിച്ചിൽ തടയുന്നതിനായി തുടർ പഠനം നടത്തുകയും , കണ്ടൽ പ്രദേശങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു.
കോറളായി ദ്വീപ് നിവാസികളും വിദ്യാർത്ഥിനികളുമായ ഈ മൂന്ന് യുവതികളുടെ ശ്രമഫലമായാണ് കോറളായി ദ്വീപിൽ കണ്ടൽ നഴ്സറി സ്ഥാപിക്കപ്പെടുന്നത്.

കോറളായി തുരുത്ത് നിവാസികളെ മുഴുവൻ പങ്കെടുപ്പിച്ച് കൊണ്ട് ദ്വീപിന്റെ സംരക്ഷണം ഉറപ്പു വരുത്താനാണ് ദ്വീപിൽ തന്നെ കണ്ടൽ നഴ്സറി ഒരുക്കുന്നതെന്ന് അഥീന നാടക നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് പറയുന്നു.

ദ്വീപിലെ സാംസ്കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെ അഞ്ചു വർഷം കൊണ്ട് ജൈവ ഭിത്തി പൂർണ്ണമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

കോറളായി തുരുത്തിൽ പറമ്പൻ ബാബുവിന്റെ വീടിനു സമീപം നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ കെ പി രേഷ്മ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ന മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്തംഗം എ പി സുചിത്ര, എൻ അനിൽകുമാർ, ടി വി അസൈനാർ മാസ്റ്റർ, പി ഗംഗാധരൻ, പ്രജീഷ് കോറളായി, യു പി അബ്ദുൾ മജീദ്, സുനീഷ് ഇടച്ചേരിയൻ, ദേവിക എസ് ദേവ് , ദിൽന കെ തിലക്, ശ്രീത്തു ബാബു, ആതിര രമേശ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog