ദക്ഷിണ റെയിൽവേ ജനറൽ മാനേജരും ഉന്നത ഉദ്യോഗസ്ഥരും കണ്ണൂർ, കണ്ണപുരം റെയിൽവേ സ്റ്റേഷനകൾ സന്ദർശിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 December 2021

ദക്ഷിണ റെയിൽവേ ജനറൽ മാനേജരും ഉന്നത ഉദ്യോഗസ്ഥരും കണ്ണൂർ, കണ്ണപുരം റെയിൽവേ സ്റ്റേഷനകൾ സന്ദർശിച്ചു


കണ്ണൂർ: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാസന്ദർശനം നടത്തി. അരമണിക്കൂർനേരം സ്റ്റേഷനിൽ ചെലവഴിച്ചു. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കെ.സുധാകരൻ എം.പി.യുടെ പ്രതിനിധി എം. ഷിബു, പാസഞ്ചർ അസോസിയഷൻ പ്രതിനിധികൾ എന്നിവർ ജനറൽ മാനേജരുമായി ചർച്ച നടത്തി.

കണ്ണപുരം സ്റ്റേഷനിലും ജനറൽ മാനേജരും സംഘവും പരിശോധന നടത്തി. വൈകീട്ട് ആറരയ്ക്ക് എത്തിയ ജനറൽ മാനേജരും സംഘവും ഏഴോടെ പ്രത്യേക സലൂണിൽ ചെന്നൈയിലേക്ക് മടങ്ങി. വ്യക്തിഗത മികവിനുള്ള അവാർഡ് കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാറിന് നൽകി.

കണ്ണൂരിലെ കിഴക്കുഭാഗത്ത് ഒരു ടിക്കറ്റ് കൗണ്ടർ തുറക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, കണ്ണൂരിൽ നിർത്തിയിടുന്ന ജനശതാബ്ദിയടക്കം കാസർകോട്ടേക്ക് നീട്ടുക, സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുക. കണ്ണൂരിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ശൗചാലയം സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ കെ. സുധാകരൻ എം.പി.യുടെ പ്രതിനിധി എം. ഷിബു സമർപ്പിച്ചു.

നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകി. അഡ്വ. റഷീദ് കവ്വായി, ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, രാജൻ തീയറേത്ത്, ജി. ബാബു, കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കണ്ണപുരത്ത് നിർത്തലാക്കിയ നാലു വണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് നിവേദനം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog