തലശ്ശേരിയിലെ വിദ്വേഷപ്രകടനം;ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണം:എസ്.ഡി.പി.ഐ. പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 2 December 2021

തലശ്ശേരിയിലെ വിദ്വേഷപ്രകടനം;ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണം:എസ്.ഡി.പി.ഐ. പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി
കണ്ണൂര്‍: തലശ്ശേരിയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുകയെന്ന സംഘപരിവാര്‍  അജണ്ടയുടെ ഭാഗമാണ് ഇന്നലെ തലശ്ശേരിയില്‍ നടന്ന യുവമോര്‍ച്ചയുടെ പ്രകടനമെന്നും പ്രകടനത്തിനു നേതൃത്വം നല്‍കിയ ബിജെപിയുടെ സംസ്ഥാന-ജില്ലാ നേതാക്കന്മാര്‍ക്ക് എതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ജില്ലാ ഭാരവാഹികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയെ നേരില്‍ കണ്ട് പരാതി നല്‍കി. പോലിസ് കൃത്യമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് നേതാക്കള്‍ ഓര്‍മപ്പെടുത്തി. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഉറപ്പുനല്‍കുകയും ചെയ്തു. എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി എ പി മുസ്തഫ നാറാത്ത് എന്നിവരാണ് പരാതി നല്‍കിയത്. 
സംഘപരിവാരിന്റെ വംശീയ ഉന്‍മൂലന അജണ്ടയുടെ ഭാഗമാണിതെന്നും അണികള്‍ വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞ ഒരു മുദ്രാവാക്യമല്ലെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ആര്‍എസ്എസിന്റെ വംശഹത്യാ അജണ്ടയുടെ ഭാഗമായി വിളിച്ചുപറഞ്ഞതാണ്. അണിയറയില്‍ ഒരുങ്ങുന്ന കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണിത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ തലശ്ശേരിയിലെ മതേതര സമൂഹം പ്രാപ്തമാണെന്ന് തെളിയിക്കുന്നതായിരുന്നു  ഇന്ന് നടന്ന വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങള്‍. പള്ളി പൊളിക്കുമെന്നും ബാങ്കുവിളി ഉണ്ടാവില്ലെന്നും ആഹ്വാനം ചെയ്തുള്ള ആര്‍എസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ച എല്ലാ ജനാധിപത്യ മതേതര വിശ്വാസികളെയും എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു. ഹിന്ദുത്വ-സംഘപരിവാര ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ നല്ലവരായ ജനാധിപത്യ-മതേതര സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും എസ്.ഡി.പി.ഐ. ആഹ്വാനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog