പുഴയിൽ ചാടിയ യുവാവിനെ രക്ഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 27 December 2021

പുഴയിൽ ചാടിയ യുവാവിനെ രക്ഷിച്ചു


തലശ്ശേരി: ധർമടം മൊയ്തുപാലത്തിൽനിന്ന്​ പുഴയിൽ ചാടിയ ആളെ യുവാവ് പിറകെ ചാടി രക്ഷിച്ചു. എരഞ്ഞോളി മലാലിലെ ധനേഷാണ്​ (40) ഞായറാഴ്ച വൈകീട്ട് പുഴയിൽ ചാടി ആത്മഹത്യശ്രമം നടത്തിയത്. പാലത്തി‍ൻെറ കൈവരികളിൽ തൂങ്ങിയാടുകയായിരുന്നു ധനേഷ്. വിവരം ലഭിച്ച് പൊലീസ് എത്തിയതോടെ കൈവിട്ട് ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം സ്ഥലത്തെ ഒരു കല്യാണവീട്ടിലേക്ക് പോവുകയായിരുന്ന പൊതുപ്രവർത്തകനായ കാടാച്ചിറ കോട്ടൂർ സ്വദേശി മുഹമ്മദ് സാലി പുഴയിൽ ചാടി ധനേഷിനെ നീന്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന്​ ഫൈബർ ബോട്ടുമായെത്തിയ പൊലീസും നാട്ടുകാരും ഇരുവരെയും കരക്കെത്തിക്കുകയായിരുന്നു. കുടുംബപ്രശ്നം കാരണമാണ്​ ധനേഷ്​ പുഴയിൽ ചാടിയതെന്ന്​ പൊലീസ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog