വയോധികയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




നീലേശ്വരം: പണം ആവശ്യപ്പെട്ട് നൽകാത്തതിനെ തുടർന്ന് ബന്ധുവായ വയോധികയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശിയും നീലേശ്വരം പള്ളിക്കര അഴിവാതുക്കലിൽ താമസക്കാരനുമായ കെ.വി. റിജിലിനെ (36)യാണ് എസ്.ഐ.ഇ.ജയചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രിയിലാണ് സംഭവം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്നും പണം നൽകാത്തതിനെ തുടർന്ന് പ്രതിയുടെ ഭാര്യാമാതാവിൻ്റെ ജ്യേഷ്ഠത്തിയായ എ.വി.നാരായണി (78) യെ മർദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു മൊഴിയെടുത്ത പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha