100 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 December 2021

100 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും പിടികൂടി


കൂത്തുപറമ്പ്.ക്രിസ്തുമസ്സ്, ന്യൂഇയർ പ്രത്യേക പരിശോധനമുണ്ടയോട് കടവ് ഭാഗത്ത് എക്സൈസ് സംഘത്തിൻ്റെ റെയ്ഡിൽ 100 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും കണ്ടെത്തി . റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുണ്ടയോട് കടവ് നീർച്ചാലിനോട് ചേർന്ന് രഹസ്യമായി പ്രവർത്തിച്ചു വന്നവാറ്റു കേന്ദ്രത്തിൽ നിന്ന് 100 ലിറ്റർ വാഷും 8 ലിറ്റർ ചാരായവും കണ്ടെടുത്തത്.വാറ്റുകാരെ കുറിച്ച് സൂചന ലഭിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ( ഗ്രേഡ്) അനീഷ് കുമാർ പി.,സിവിൽ എക്സൈസ് ഓഫീസർ മാരായ സി.പി ശ്രീധരൻ. ജലീഷ് പി , എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog