കണ്ണൂർ ഗവ. ആയുർവേദ ആശുപത്രി ഒപി ബ്ലോക്ക്‌ തുറന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 November 2021

കണ്ണൂർ ഗവ. ആയുർവേദ ആശുപത്രി ഒപി ബ്ലോക്ക്‌ തുറന്നു

കണ്ണൂർ:കണ്ണൂർ ഗവ. ആയുർവേദ ആശുപത്രി ഒ പി ബ്ലോക്ക്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനംചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. അമ്മയ്‌ക്കൊരിടം മുലയൂട്ടൽ കേന്ദ്രം കലക്ടർ എസ്‌ ചന്ദ്രശേഖർ ഉദ്‌ഘാടനംചെയ്‌തു.  രജിസ്‌ട്രേഷൻ സൗകര്യം, ഫ്രണ്ട്‌ ഓഫീസ്‌, ഇരിപ്പിടങ്ങൾ, മുലയൂട്ടൽ കേന്ദ്രം എന്നിവയാണ്‌ സജ്ജീകരിച്ചത്‌. ദേശീയ ആയുഷ്‌ മിഷൻ 20 ലക്ഷവും ജില്ലാ പഞ്ചായത്ത്‌ 12 ലക്ഷവും  ചെലവിട്ടാണ്‌ ആധുനിക സൗകര്യങ്ങൾ ഒരുക്കിയത്‌.     ദേശീയ ആയുഷ്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത്‌ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ,  വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ  കെ കെ രത്നകുമാരി, സെക്രട്ടറി വി ചന്ദ്രൻ, ഡോ. ടി സുധ, സൂപ്രണ്ട്‌ ഇൻ ചാർജ്‌ ഡോ.പി വി ശ്രീനിവാസൻ തുടങ്ങിയവർ  സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog