എഐവൈഎഫ് കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

എഐവൈഎഫ് കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ നടത്തി


എഐവൈഎഫ് കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ നടത്തി

കണ്ണൂർ : എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ കണ്ണൂർ ജവഹർ ലൈബ്രറിയിൽ വെച്ച് നടന്നു. കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു.

ലോക ചരിത്രത്തിൽ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് 51 യുവതികൾ പോരാട്ടത്തിലിറങ്ങിയ ആദ്യ ചരിത്രം എഐവൈഎഫ്നാണ്. ഇന്ത്യയിൽ 100 ൽ 67% ആൾക്കാരും ജോലിചെയ്യാൻ പ്രാപ്തരാണെന്നും എന്നാൽ തൊഴിലില്ലായ്മ കാരണം സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതം ഒട്ടും സുഖകരമല്ലെന്നും പി വസന്തം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം മെഹസീന സലീം അധ്യക്ഷത വഹിച്ചു.ജോയിന്റ് കൺവീനവർ എ ശോഭ, സിനിമാ താരം നിഹാരിക മോഹൻ, നിമിഷ രാജ്,ജില്ലാ പ്രസിഡന്റ്‌ കെ ചന്ദ്രകാന്ദ്, സെക്രട്ടറി കെ വി രജീഷ്, ,ടി വി രജിത, വി ഗീത തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog