അന്യസംസ്ഥാന തൊഴിലാളിയുടെ ക്വാർട്ടേർസിൽനിന്നും പണം തട്ടിയാളെ മണിക്കൂറുകൾക്കകം പിടികൂടി പയ്യന്നൂർ പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ: അന്യസംസ്ഥാന തൊഴിലാളിയുടെ ക്വാർട്ടേർസിൽ കയറി 15000 രൂപ തട്ടിയെടുത്ത മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പയ്യന്നൂർ പോലീസ്. പയ്യന്നൂർ കേളോത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേർസിൽ കയറി മോഷണം നടത്തിയ കാഞ്ഞങ്ങാട് ബെല്ലാ കടപ്പുറം സ്വദേശി എ.എച്ച് ആസിഫ് (20)നെയാണ് മണിക്കൂറുകൾക്കകം പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ യായിരുന്നു സംഭവം. പയ്യന്നൂർ കേളോത്ത് ത്രിവേണി ക്വാർട്ടേർസിൽ അതിക്രമിച്ച് കയറി കൊൽക്കത്ത സ്വദേശി അവ്വൾ ഹൂസൈൻ്റെ ബേഗിൽ നിന്നും പേഴ്സും 15,000/- രൂപയും കവർന്ന് മോഷ്ട്ടാവ് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും ഹുസൈൻ്റെ കൈ തട്ടിമാറ്റി ഇയാൾ ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷിൻ്റെ നിർദ്ദേശകാരം പയ്യന്നുർ പ്രിൻസിപ്പൽ എസ്.ഐ പി. വിജേഷിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ കെ ദിലീപ്, എ.എസ്.ഐമാരായ ബി.ശ്രീകുമാർ, പി.വി പവിത്രൻ എന്നിവർ ചേർന്ന് കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്നാണ് ആസിഫിനെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha