ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 22 November 2021

ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ


വെള്ളരിക്കുണ്ട്. കിടപ്പുമുറിയിൽ ഭർത്താവിനൊപ്പം രാത്രിയിൽ ഉറങ്ങാൻ കിടന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച വിരുതൻ പിടിയിൽ.
പരപ്പ കനകപള്ളിയിലെ പാടിയിൽ ശ്രീധരനെ ( 45 ) യാണ് വെള്ളരിക്കുണ്ട് എസ്.ഐ റജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന്റെ വാതിൽ തള്ളിതുറന്ന് അകത്തു കയറിയ പ്രതി ഭർത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 36 കാരിയുടെ കാലിലും കൈയിലും കടന്നുപിടിച്ചത്. ഞെട്ടിയുണർന്ന് യുവതി ബഹളം വെച്ചപ്പോൾ വിരുതൻ ഓടി രക്ഷപ്പെട്ടു ബഹളം കേട്ട് ഓടികൂടിയ പരിസരവാസികളും ഭർത്താവും ഇയാളെ പിടികൂടിയപ്പോൾ ശ്രീധരൻ കുതറി ഇരുട്ടിൽ ഓടിരക്ഷപ്പെട്ടു.തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. കേസെടുത്ത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog