മാസങ്ങൾ നീണ്ട അടച്ചിടലിനൊടുവിൽ തുറന്ന ചെങ്കൽ ക്വാറിയിലെ ലോറികൾക്ക് കനത്ത പിഴയിട്ട് ഇരിട്ടി പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: പോലീസ് സ്റ്റേഷൻ പരിധിയിൽ ആറു ചെങ്കൽ ലോറികൾ കസ്റ്റഡിയിലെടുത്തു.ഇരിട്ടിയിലെ പല മേഖലയിൽനിന്നുള്ള ക്വാറികളിൽ നിന്നും വന്ന ലോറികളാണ് ഇരിട്ടി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ജിയോളജി പെർമിറ്റിൻ്റെ പേരിൽ ആറു ലോറികൾക്കും 10,000 രൂപ വച്ച് ഫൈൻ അടപ്പിച്ചു.

 ഒരു മാസത്തോളം അടച്ചിട്ട ചെങ്കൽ ക്വാറികൾ തുറന്നിട്ട് ഏതാനും ദിവസങ്ങൾ മാത്രം ആണ് ആയത്. ചെങ്കല്ലിലെ ലഭ്യതക്കുറവ് കാരണം പല തൊഴിൽ മേഖലയിലും തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ജിയോളജി പെർമിറ്റിന് അപേക്ഷ നൽകിയിട്ടും സർക്കാരിന് നൽകേണ്ട തുക നൽകാൻ ക്വാറി ഉടമകൾ തയ്യാറായിട്ടും അധികാരികൾ തുടർ നടപടികൾ എടുക്കാത്തതിനാൽ ആണ് പെർമിറ്റ് ഇല്ലാതെ ക്വാറിനടത്തേണ്ടിവരുന്നത് എന്ന് ഉടമകൾ പറഞ്ഞു.

അധികൃതർ അനുയോജ്യമായ തുടർ നടപടികൾ എടുത്തില്ലെങ്കിൽ താൽക്കാലികമായി ക്വാറികൾ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ചെങ്കൽ,നിർമ്മാണ തൊഴിൽമേഖലയിലുള്ളവർ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha