മുസ്ലിം ലീഗ്തദ്ദേശീയം: റീജണൽ അസംബ്ലി നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 November 2021

മുസ്ലിം ലീഗ്തദ്ദേശീയം: റീജണൽ അസംബ്ലി നടത്തി

കണ്ണൂർ: ജനപ്രതിനിധികളുടെ അധികാരങ്ങൾ, ചുമതലകൾ, പദ്ധതി ആസൂത്രണം, നിർവ്വഹണം, സാമൂഹ്യ ഇടപെടലുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് പാർട്ടീ ജനപ്രതിനിധികൾക്കും നേതാക്കൾക്കും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ചു വരുന്ന റീജണൽ അസംബ്ലിയുടെ നാലാമത് സെഷൻ ഇരിക്കൂറിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ആമുഖ ഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി അദ്ധ്യക്ഷം വഹിച്ചു.ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും ഇരിട്ടി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തുകളിലെയും ഇരിക്കൂർ, മയ്യിൽ, പടിയൂർ കല്യാട്, ഉളിക്കൽ, കുറ്റ്യാട്ടൂർ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, മുഴക്കുന്ന്, മാലൂർ, പേരാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുസ്ലിം ലീഗ് മെമ്പർമാരും , ബന്ധപ്പെട്ട മേഖലയിലെ മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജനറൽ സെക്രട്ടരിമാരുമാണ് നാലാമത് സെഷനിൽ പങ്കെടുത്തത്.അഡ്വ.ടി.ശാഹുൽ ഹമീദ്, ഹംസ മയ്യിൽ എന്നിവർ ക്ലാസ്സെടുത്തു.ജില്ലാ,മണ്ഡലം ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എം.പി.എ.റഹീം, പി.ടി.എ.കോയ, ടി.എൻ.എ.ഖാദർ ,സി.അബ്ദുള്ള, കുട്ട്യാലി തില്ലങ്കേരി, പഞ്ചായത്ത് ഭാരവാഹികളായ സി.കെ.മുഹമ്മദ്, പി.കെ.ഷംസുദ്ദീൻ, പി.പി.ജലീൽ,എൻ.വി.ഹാശിം,യു.പി.അബ്ദുറഹിമാൻ, എം.ഉമ്മർ ഹാജി,കെ.കെ.കുഞ്ഞി മായൻ, എൻ.വിഅനസ്, എം.സി.അശ്രഫ്, പി.പി.ഷൗക്കത്തലി, ഒ.ഹംസ, തറാൽ ഹംസ ഹാജി, പി.മജീദ്, പി.വി.ഇബ്രാഹിം, അബ്ദുൽസബാഹ് മാസ്റ്റർ, പൂക്കോത്ത് സിറാജ്, എം പി.അബ്ദുറഹിമാൻ, എൻ.വി.ഹുസൈൻ ഹാജി, പി.ശുഹൈബ് എന്നിവർ സംബന്ധിച്ചു.
ജില്ലാ സെക്രട്ടരി അൻസാരി തില്ലങ്കേരി സ്വാഗതവും മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ഇ പി.ശംസുദ്ദീൻ നന്ദിയും പറഞ്ഞു.അഞ്ചാം സെഷൻ ശനിയാഴ്ച പഴയങ്ങാടി വെങ്ങര റയിൽവേ ഗേറ്റിനു സമീപത്തുള്ള മാടായി സർവീസ് ബേങ്ക് ഓഡിറ്റോറിയത്തിലും , ആറാം സെഷൻ 27 ന് തളിപ്പറമ്പിലും നടക്കും.പയ്യന്നൂർനഗരസഭയിലെയും കല്യാശ്ശേരി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെയും അതിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തിലെയും മുസ്ലിം ലീഗ് ജനപ്രതിനിധികൾ പഴയങ്ങാടി വെങ്ങരയിലും നഗരസഭാ മുസ്ലിം ലീഗ് കൗൺസിലർമാരും തളിപ്പറമ്പ് ബ്ലോക്കിലെയും അതിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും മുസ്ലിം ലീഗ് ജനപ്രതിനിധികൾ തളിപ്പറമ്പിൽ നടക്കുന്ന റീജണൽ അസംബ്ലിയിലും പങ്കെടുക്കും.

ഫോട്ടോ അടിക്കുറിപ്പ്: മുസ്ലിം ലീഗ് തദ്ദേശീയം റീജണൽ അസംബ്ലി നാലാം സെഷൻ ഇരിക്കൂറിൽ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog