മന്ത്രവാദ ചികിത്സ; കള്ളനാണയങ്ങളെ തിരിച്ചറിയണം. ഐ. എസ്. എം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


                              

കണ്ണൂർ: ജിന്ന് ചികിത്സക്ക് അനുവാദം ലഭിക്കാത്തതുമൂലം കെ.എൻ.എം.ൽ നിന്ന് പുറത്തുപോയി വിസ്ഡം ഗ്രൂപ്പു ണ്ടാക്കിയവർ, ഇപ്പോൾ മന്ത്രവാദി ചികിത്സയ്ക്കെതിരെ രംഗത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് കണ്ണൂരിൽ ചേർന്ന ഐ.എസ്.എം ജില്ലാ പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. മുജാഹിദ് പള്ളി യുടെ ഓരങ്ങളിൽ ജിന്ന് ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന അപഹാസ്യമായ ആവശ്യം കെ.എൻ.എം അംഗീകരിക്കാത്തതിനാലാണ് വിസ്ഡം എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി  പുറത്തുപോയത്. യാഥാർഥ്യം മറച്ചുവെച്ച് കൊണ്ട് വിസ്ഡം ഇപ്പോൾ മന്ത്രവാദ ചികിത്സക്കെതിരെ രംഗത്തുവരുന്നത് കാപട്യമാണെന്ന് ഐ.എസ്.എം വിലയിരുത്തി. മന്ത്രവാദ ചികിത്സയ്ക്കിടെ കണ്ണൂർ സിറ്റിയിൽ ഈയിടെ ഉണ്ടായ മരണങ്ങളിൽ വിശദമായ അന്വേഷണം വേണം. ഞായറാഴ്ച കണ്ണൂർ സിറ്റിയിൽ നടക്കുന്ന ജനകീയ പ്രതിരോധ സദസ്സിൽ ഐ.എസ്.എം പങ്കെടുക്കുമെന്നും നേതാക്കൾ  അറിയിച്ചു. ഐ. എസ്.എം. ജില്ലാ പ്രസിഡൻറ് ഷംസീറ് കൈതേരി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഹസ്സൻകുഞ്ഞി അരിപ്പാമ്പ്ര സ്വാഗതം പറഞ്ഞു. മുഹമ്മദ് അക്രം സി.ഓ. ടി, ഷഫീക് ഇലാഹി, ജാസിർ മാട്ടൂൽ, മർസൂഖ്, മാട്ടൂൽ, എം.സി.സിനാൻ തളിപ്പറമ്പ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha