തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാലസമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 November 2021

തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാലസമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകൾ


തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാലസമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകൾ
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.Nov 5, 2021 12:08 PM | By Maneesha

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാലസമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകൾ. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താൻ ചാർജ് വർധന അനിവാര്യമാണെന്ന് ഉടമകൾ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും.

കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസൽ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയപ്പോൾ ഡീസല്‍ വില 91.49 രൂപയായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog