കേരള ദിനേശ് ബീഡി പയ്യന്നൂർ ഗോഡൗണിന് തീ പിടിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

കേരള ദിനേശ് ബീഡി പയ്യന്നൂർ ഗോഡൗണിന് തീ പിടിച്ചു


കേരള ദിനേശ് ബീഡി പയ്യന്നൂർ ഗോഡൗണിന് തീ പിടിച്ചു

പയ്യന്നൂർ: പയ്യന്നൂർ കണ്ടോത്ത് ദേശീയ പാതയോരത്തെ ദീനേശ് ഹോട്ടലിന് പിന്നിലായി പ്രവർത്തിക്കുന്ന കേരള ദിനേശ് ബീഡി ഗോഡൗണിനാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗണിലെ ബീഡി ഉണക്കാനിടുന്ന ഭാഗത്തു നിന്നാണ് തീപടർന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൊഴിലാളികളിൽ നിന്നും ശേഖരിച്ച് അമ്പത് ട്രേയിലായി സൂക്ഷിച്ച ഒരു ലക്ഷത്തോളം ബീഡികളാണ് കത്തിനശിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി തീ അണച്ചു. ശക്തമായി തീപടർന്നതിനാലും ഗോഡൗൺ ചേമ്പർ രീതിയിലായിരുന്നതും രക്ഷ പ്രവർത്തനം ദുഷ്കരമായി.

സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ ടി.കെ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കേശവൻ നമ്പൂതിരി ഒ സി, ഫയർ അന്റ് റെസ്ക്യു ഓഫിസർമാരായ രാകേഷ് പി, ദയാൽ പി.വി, വിശാൽ കെ, ജജേഷ് രാജു, തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog