നഗരസഭയുടെ അവഗണന - റോഡ് ശുചികരിച്ച് മഹാത്മാ പുരുഷ സ്വാശ്രയ സംഘത്തിന്റെ വേറിട്ട പ്രതിഷേധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 22 November 2021

നഗരസഭയുടെ അവഗണന - റോഡ് ശുചികരിച്ച് മഹാത്മാ പുരുഷ സ്വാശ്രയ സംഘത്തിന്റെ വേറിട്ട പ്രതിഷേധം


ഇരിട്ടി : റോഡിനോടുള്ള  ഇരിട്ടി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡ് ശുചികരിച്ച്  നേരംപോക്ക് മഹാത്മാ പുരുഷ സ്വാശ്രയസംഘത്തിന്റെ വേറിട്ട പ്രതിഷേധം . നേരംപോക്ക് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ നിന്നും കെ ടി സി , പ്രഗതി കോളേജ് വഴി പോകുന്ന കാലൂന്ന് കാട് റോഡാണ് മഹാത്മാ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ശുചികരിച്ചത് .കാലൂന്ന് കാട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, റോഡ് സഞ്ചാര യോഗ്യമാക്കുക, തെരുവുവിളക്കുകൾ പ്രവർത്തന യോഗ്യമാക്കുക, നേരംപോക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബോർഡും ഇവർ റോഡിൽ സ്ഥാപിച്ചു. റോഡിന്റയെ ഇരുവശത്തും കാട് വളന്നു കയറി അപകടാവസ്ഥയിലായിരുന്നു റോഡ്. കാട് കയറിയ റോഡിൽ തെരുവ് വിളക്കുകളെല്ലാം പ്രവർത്തന രഹിതമാണ് .  ഇതിലെ കാടുകൾ മുഴുവൻ സ്വാശ്രയ സംഘം അംഗങ്ങൾ ചേർന്ന് വെട്ടിമാറ്റി.  മഹാത്മാ പുരുഷ സ്വാശ്രയസംഘം പ്രസിഡന്റ് എൻ.പി. സുധാകരൻ, സിക്രട്ടറി കെ.എസ്. അനൂപ്, അംഗങ്ങളായ എ. അനീഷ്, കെ.പി. സജു, കെ.പി. നിധീഷ് , വി.കെ. അനൂപ് , കെ. ബൈജു എന്നിവർ റോഡ് ശുചികരണത്തിന് നേതൃത്വം നൽകി 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog