മുംബൈ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തവരുടെ ഓർമ്മ പുതുക്കി ടീം കണ്ണൂർ സോൾജിയേഴ്സ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

മുംബൈ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തവരുടെ ഓർമ്മ പുതുക്കി ടീം കണ്ണൂർ സോൾജിയേഴ്സ്


കണ്ണൂർ: മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാർഷികത്തിൽ ജില്ലാ സൈനിക കൂട്ടായ്മ ആയ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഭീകരാക്രണത്തിനിടെ ജീവത്യാഗം ചെയ്ത സൈനിക്കരുടെ ഓർമ്മ പുതുക്കി കണ്ണൂർ യുദ്ധസ്മാരകത്തിൽ അനുസ്മരണ ദീപം തെളിയിക്കുകയും ഭീകരതയ്ക്കെതിരെ ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്തു.. കൂട്ടായ്മയിലെ അംഗംങ്ങളും കുടുംബാംഗങ്ങളും, വിമുക്ത ഭടൻമാരും ചടങ്ങിൽ സന്നിഹിദ്ധരായിരുന്നു. കൂട്ടായ്മയുടെ സെക്രട്ടറി ജിജോ കുറുമാത്തൂർ, അനീഷ് മoത്തിൽ, ബിജോയ് VR, വിനോദ് എളയാവൂർ, സുമേഷ് കടമ്പൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog