ഫസൽ വധക്കേസ്: ശാസ്ത്രീയ അന്വേഷണം വേണം; തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം; നിയമയുദ്ധത്തിനൊരുങ്ങി കാരായിമാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തലശേരി: ഫസൽ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിനൊരുങ്ങി കുറ്റാരോപിതരായ കാരായിമാർ. ഫസൽ വധക്കേസിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വീണ്ടും ഹൈക്കോടതിയെ അടുത്ത ദിവസം സമീപിക്കുംസിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച പശ്ചാത്തലത്തിലാണ് കാരായിമാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ഫസലിന്റെ ഭാര്യ മറിയുവാണ് ഈ കേസിൽ ശാസ്ത്രീയ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആദ്യം സമീപിച്ചത്.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ഈ കേസിൽ ശാസ്ത്രീയമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നുണ്ടായ അഞ്ച് ഹൈക്കോടതി വിധികളിലും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും കാരായിമാർക്കുവേണ്ടി ഹാജരാകുന്ന തലശേരിയിലെ പ്രമുഖ അഭിഭാഷകൻകെ. വിശ്വൻ അറിയിച്ചു.

പ്രതിപട്ടികയിലുള്ള കൊടി സുനി ഉൾപ്പെടെയുള്ളവർ പോളിഗ്രാഫ് ടെസ്റ്റിന് തയാറാണെന്ന് പറഞ്ഞിട്ടും സിബിഐ അതിനു തയാറായില്ല. ദൃക്‌സാക്ഷി മൊഴികൾ പോലും പരസ്പരവിരുദ്ധമാണ്. ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പവിത്രൻ വധം, മോഹനൻ വധം എന്നീ കേസുകളിലെ പുനരന്വഷണ പുരോഗതി കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിശ്വൻ പറഞ്ഞു. ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളുന്ന റിപ്പോർട്ടാണ് എറണാകുളം സിബിഐ കോടതിയിൽ സിബിഐ സമർപ്പിച്ചിരിക്കുന്നത്.

മൂന്നു മാസത്തിലേറെ നീണ്ടുനിന്ന തുടരന്വേഷണത്തിൽ ഒരു ഘട്ടത്തിൽപ്പോലും കേസിൽ ആർഎസ്എസ് ബന്ധം കണ്ടെത്താൻ സിബിഐ സംഘത്തിനായില്ല.ടിപി വധക്കേസിൽ കുറ്റവാളികളായ കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിനു പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നും സിബിഐ തുടരന്വേഷണ റിപ്പോർട്ടിൽ ആവർത്തിക്കുന്നതിനിടെയാണ് നിയമയുദ്ധത്തിനായി സിപിഎം ഒരുങ്ങുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha