സംഭവവുമായി ബന്ധപ്പെട്ട് നാല് സീനിയർ വിദ്യാർഥികളെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.റാഗിങ് നവംബർ അഞ്ചിന് ഉച്ചയോടെ ശുചിമുറിയിൽ വച്ചാണ് അക്രമം നടന്നത്. ഷഹസാദിന്റെ കൈകൾക്കും തലയ്ക്കും പരിക്കുണ്ട്.2 പേർ ചേർന്നാണ് റാഗ് ചെയ്തതെന്ന് ഷഹസാദിന്റെ മാതാവ് പറഞ്ഞു. ഒരാളെ സസ്പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കെപി മുഹമ്മദ് നിദാനെയാണ് സസ്പെൻഡ് ചെയ്തത്. നിദാൻ രണ്ടാം വർഷ സ്റ്റാറ്റിസ്റ്റിക് വിദ്യാർഥിയാണ്
കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ റാഗിംങ്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദ് മുബാറക്കാണ് റാഗിങിന് ഇരയായത്. സംഭവത്തിൽ ഷഹസാദിന്റെ കുടുംബം തളിപ്പറമ്പ പൊലീസിൽ പരാതി നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു