പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പൊങ്കാലയുമായി കെസിവൈഎം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 November 2021

പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പൊങ്കാലയുമായി കെസിവൈഎം


പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പൊങ്കാലയുമായി കെസിവൈഎം
 

ബത്തേരി :ദിനംപ്രതി വർദ്ധിച്ചു വരുന്ന പാചകവാതക വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അനിയന്ത്രിതമായി വർദ്ധിക്കുന്ന പാചകവാതക വില വർദ്ധനവിനെതിരെ കെസിവൈഎം സംസ്ഥാന സമിതിയോട് ചേർന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു.

2021നവംബർ 13, ശനിയാഴ്ച്ച ബത്തേരി ടൗണിൽ വെച്ച് നടന്ന പ്രതിഷേധ പൊങ്കാലയിൽ രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോസഫ് റാൾഫ് പൊങ്കാല അടുപ്പിൽ തീ കൊളുത്തികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ജനനന്മയ്ക്ക് എന്ന വ്യാജേന കൊണ്ടുവരുന്ന വിലവർദ്ധനവ് പോലുള്ള പരിഷ്കാരങ്ങൾ ജനക്ഷേമത്തിന് അല്ല നാടിന്റെ തന്നെ നാശത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. കെസിവൈഎം രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, ജിയോ മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി സിഎംസി, ബത്തേരി ഫൊറോന വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ, ഫാ. വിനോയ് കളപ്പുര,നയന മുണ്ടക്കാത്തത്തിൽ, ജോജോ തോപ്പിൽ, വിബിൻ അപ്പക്കോട്ട്, സി. നാൻസി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog