സർക്കാർ അവഗണിക്കുന്നു എന്നാരോപിച്ച് നിൽപ്പ് സമരവുമായി ചെക്യേരി- പെരുവ ഊരുകൂട്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സർക്കാർ അവഗണിക്കുന്നു എന്നാരോപിച്ച് നിൽപ്പ് സമരവുമായി ചെക്യേരി- പെരുവ ഊരുകൂട്ടം

കണ്ണൂർ: ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോളയാട് പഞ്ചായത്തിലെ ചെക്യേരി- പെരുവ ഊരുകൂട്ടം സംയുക്ത സമരസമിതിയുടെയും കൊളയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആദിവാസികൾ നിൽപ്പ് സമരം നടത്തി.കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന സമരം അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ചെക്യേരി- പെരുവ കോളനി റോഡ് വികസനത്തിനായി നടപ്പു വർഷം തിരിച്ചെടുത്ത ടിഎസ്പി ഉടൻ നൽകുക, ആദിവാസികളുള്ള അവഗണന അവസാനിപ്പിക്കുക, അംബേദ്കർ സെറ്റിൽമെന്റ് സ്കീം ഉടൻ അനുവദിക്കുക, ആദിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിൽപ്പ് സമരം.

പട്ടികവർഗ്ഗ വികസന വകുപ്പും ജില്ലാ ഭരണകൂടവും ആദിവാസി ജനവിഭാഗത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് പറഞ്ഞു. കോളയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റോയ് പൗലോസ്, കാഞ്ഞിരോളി രാഘവൻ , സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha