കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സമാജ്‌വാദി കോളനിയില്‍ നിര്‍മിക്കുന്ന മലിനജല സംസ്‌ക്കരണ യൂണിറ്റിന്റെ തറക്കല്ലിടല്‍ നവംബര്‍ 20 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷത വഹിക്കും. സമാജ്‌വാദി കോളനിയിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതിന് ശാശ്വത പരിഹാരമായാണ് മലിനജല സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കുന്നത്. 90 വീടുകളില്‍ നിന്നുള്ള മലിന ജലം ശുദ്ധീകരിക്കാന്‍ ഇതുവഴി സാധിക്കും. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ടൈഡ് ഫണ്ടില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌ക്രീന്‍ കം സേവിങ് ചേംബര്‍, സെപ്റ്റിക് ടാങ്ക്, ഫില്‍ട്രേഷന്‍ യൂണിറ്റ്, സോക്ക് പിറ്റ് എന്നിവ ഉള്‍പ്പെടെയാണ് മാലിന്യ സംസ്‌കരണ യൂണിറ്റ് നിര്‍മിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു