ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നൽകി സൗദി അറേബ്യ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 26 November 2021

ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നൽകി സൗദി അറേബ്യ


സൗദി അറേബ്യയില്‍ ആറ് രാജ്യങ്ങള്‍ക്ക് കൂടി നേരിട്ട് പ്രവേശിക്കാന അനുമതി. ഇന്തോനേഷ്യ, ഇന്ത്യ പാകിസ്ഥാന്‍, ഈജിപിത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തെ ക്വറന്റീന്‍ ഇല്ലാതെ നേരിട്ട് പ്രവേശിക്കാനാണ് അനുമതി നല്‍കിയത്. 2021 ഡിസംബര്‍ 1 ബുധനാഴ്ച പുലര്‍ച്ചെ 1.00 മണി മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലും വിയറ്റ്‌നാമുമാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും രാജ്യത്തിന് പുറത്തുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും, അഞ്ച് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ചെലവഴിക്കേണ്ടതുണ്ട്.

ചില വിഭാഗം യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ സംബന്ധിച്ച് നേരത്തെ നല്‍കിയ ഇളവുകള്‍ തുടരുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള വ്യാഴാഴ്ചത്തെ തീരുമാനത്തിന് ശേഷം, തുര്‍ക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് ഇപ്പോഴും യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങള്‍. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.

''ആഗോളതലത്തിലുള്ള പകര്‍ച്ചവ്യാധി സാഹചര്യങ്ങളിലെ സംഭവവികാസങ്ങള്‍ക്കനുസരിച്ച്, എല്ലാ നടപടിക്രമങ്ങളും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ വിലയിരുത്തലിന് വിധേയമാണ്,' പ്രാദേശികമായി പകര്‍ച്ചവ്യാധി സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു'

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog