പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 20 November 2021

പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി

പേരാവൂർ: മലയോര ജനതയുടെ ചികിൽസാ കേന്ദ്രമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. ദേശീയ ആരോഗ്യ മിഷൻ വഴി 37 ലക്ഷം രൂപയുടെ കുട്ടികളുടെ ഐ സി യു വിനുള്ള ഭരണാനുമതി ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആധുനിക സൗകര്യങ്ങൾ ആയ നെഗറ്റിവ് പ്രഷർ സംവിധാനം അടക്കമുള്ള ഐ.സി.യു ആണ് വരുന്നത്. വളരെ അധികം പ്രസവങ്ങൾ നടക്കുന്ന പേരാവൂർ ആശുപത്രിക്ക് സൗകര്യങ്ങൾ വരുന്നതോടെ അവിടെ പിറക്കുന്ന കുട്ടികൾക്ക് അനുഗ്രഹമാകും. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന പേരാവൂർ താലുക്ക് ആശുപത്രിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന നൂറ് കണക്കിന് രോഗികളാണ് ചികിൽസ തേടിയെത്തുന്നത് .

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രി ഫിൻ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാരുടെ നിരയാണ് ആരോഗ്യ സംരക്ഷണത്തിനെത്തുന്ന രോഗികൾക്ക് ചികിൽസ പകരുന്നത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog