ദിശാ ദർശൻ മെറിറ്റ് പുരസ്കാര വിതരണോദ്ഘാടനം നവംബർ 30ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

ദിശാ ദർശൻ മെറിറ്റ് പുരസ്കാര വിതരണോദ്ഘാടനം നവംബർ 30ന്


ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാൻ തുടങ്ങിയ ദിശാ ദർശൻ പദ്ധതിയുടെ മെറിറ്റ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നവംബർ 30ന് 2.30ന് മടമ്പം മേരിലാൻഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.കെ സുധാകരൻ എംപി ഉദ്ഘാടന കർമം നിർവഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്ര ശേഖർ, മുൻ മന്ത്രി കെ.സി.ജോ സഫ് എന്നിവർ ഉൾപ്പെടെ നിരവ ധി പേർ പങ്കെടുക്കുന്നുണ്ട്. ശ്രീകണ്ഠാപുരം നഗരസഭ, ഇരിക്കൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ 1600 കുട്ടികളെയാണ് ആദരിക്കുന്നത്.


തുടർന്ന് നിയോജക മണ്ഡല ത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിൽ ആദരിക്കൽ പരിപാടി നടത്തും.

വിവിധ ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക.വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി അവരെ ഉന്നതങ്ങളിൽ എത്തിക്കാ നായി തുടക്കം കുറിച്ച പദ്ധതിയാണ് ദിശാ ദർശൻ.


ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തതിനു ശേഷം ധാരാളം ഓൺലൈൻ കരിയർ ഗൈഡൻസ് പരിപാടികൾ സം ഘടിപ്പിച്ചിട്ടുണ്ട്.


വിദ്യാഭ്യാസ മേഖലയിലെ ധാരാളം പ്രതിഭകളോട് ആശയ വിനി മയം നടത്താൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കി കൊടുത്തതായി സജീവ് ജോസഫ് എംഎൽഎ, എം.ഒ.മാധവൻ, എം.ഒ.ചന്ദ്രശേഖ രൻ, എം.വി.സുനിൽകുമാർ, സിജോ മറ്റപ്പള്ളി എന്നിവർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog