മഹാറ'21 ന് തുടക്കമായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 4 November 2021

മഹാറ'21 ന് തുടക്കമായി


തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മഹാറ'21 ന് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയുടെ പതാക കൈമാറ്റം ദാറുല്‍ ഫലാഹ് പ്രസിഡന്റ് ഗഫൂര്‍ ഹാജി നിര്‍വഹിച്ചു. നാല് ടീമുകളാണ് ഫെസ്റ്റില്‍ മാറ്റുരക്കുന്നത്. ടീമുകളുടെ പതാക കൈമാറ്റവും പരിപാടി വിശദീകരണവും നടന്നു. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 250 ഓളം വിദ്യാര്‍ത്ഥികളും 300 ഓളം മത്സരങ്ങളുമാണുള്ളത്. പരിപാടിയില്‍ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ ഉസ്താദ് ഉമര്‍ ഹുദവി പൂളപ്പാട്, കെ. കെ അബ്ദുള്ള ഹാജി, ജാഫർ ബദരിയ, ഉസ്താദ് മുഹ്യുദ്ധീൻ ഹുദവി, ഉസ്താദ് സ്വാദിഖ് ഹുദവി, സിയാദ് അലി ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog