വനിതാ പോലീസിന്റെ മാല പൊട്ടിക്കാന്‍ ശ്രമം: അന്വേഷണം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 31 October 2021

വനിതാ പോലീസിന്റെ മാല പൊട്ടിക്കാന്‍ ശ്രമം: അന്വേഷണം തുടങ്ങി


uploads/news/2021/10/523595/c7.jpg

ചേര്‍ത്തല: റെയില്‍വെ സ്‌റ്റേഷന്‌ സമീപം വനിതാ പോലീസ്‌ ഓഫീസറെ പിന്തുടര്‍ന്ന്‌ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചേര്‍ത്തല പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. പട്ടണക്കാട്‌ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും നഗരസഭ 25-ാം വാര്‍ഡ്‌ അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യയുമായ അജിതകുമാരിയുടെ മാലയാണ്‌ കവരാന്‍ ശ്രമിച്ചത്‌.
മോഷ്‌ടാവുമായുള്ള പിടിവലിക്കിടെ മാല പൊട്ടുകയും അജിതയ്‌ക്ക്‌ വീണു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച രാത്രി ആറരയോടെയാണ്‌ സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ പച്ചക്കറിക്കടയില്‍ കയറാനായി അജിത കുമാരി സ്‌കൂട്ടറിന്റെ വേഗം കുറച്ചു. കട അടഞ്ഞുകിടക്കുന്നത്‌ കണ്ട്‌ പതുക്കെ മുന്നോട്ടു നീക്കിയപ്പോള്‍ പിന്നാലെ വലത്‌ വശത്തൂടെ ബൈക്കില്‍ രണ്ടുപേരെത്തുകയും പിന്നിലിരുന്ന ആള്‍ മാലയില്‍ പിടിച്ചു വലിക്കുകയുമായിരുന്നു.
അജിത തടഞ്ഞതോടെ പിടിവലിക്കിടെ മാല രണ്ടായി പൊട്ടി. സ്‌കൂട്ടറില്‍നിന്നു വീണ്‌ കാലിന്‌ പരുക്കേറ്റ അജിത ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അന്വേഷണം തുടങ്ങിയതായും സി.ഐ: ബി. വിനോദ്‌കുമാര്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog